മാവേലിക്കരയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു…..


മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തെക്കേക്കര വലിയണിക്കൽ തയ്യിൽ വീട്ടിൽ സുദേവൻ സുലഭ ദമ്പതികളുടെ മകൻ സുധിൻ (27) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. മാവേലിക്കര ഭാഗത്തേക്ക്‌ പോയ ഇവരുടെ ബൈക്ക് കോടതി ജംഗ്ഷന് മുന്നിലുള്ള ഹംമ്പ് ചാടുമ്പോൾ നിയന്ത്രണം വിട്ട് തെറിച്ച് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സുധിൻ സംഭവം സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തിൽ ബന്ധുവായ ആദിത്യനാണ് പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്.

أحدث أقدم