ആലപ്പുഴ അരൂരിൽ….മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു.. ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു


        



ആലപ്പുഴ: ആലപ്പുഴ അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ നവംബർ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി സാംസണെ അന്ന് രാത്രി തന്നെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അരൂർ പൊലീസ് പിടികൂടി. നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് സാംസൺ.
أحدث أقدم