ആഹ്ളാദപ്രകടനം അതിരുകടന്നു; നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം


വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകർത്തു. ജനകീയ മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം വാർഡിൽ 9 വോട്ടിന് ജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലയിൽ പഞ്ചായത്തിൽ ബിജെപിയുടെ വിജയത്തിൻ്റെ ആഹ്ളാദപ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അനീഷ് , മണികണ്ഠൻ എന്ന രണ്ട് ബിജെപി പ്രവർത്തകർക്കാണ് പരിക്കേറ്റത്. മഞ്ചവിളാകം മുട്ടക്കാവത്ത് വച്ചാണ് സംഘർഷമുണ്ടായത്.

Previous Post Next Post