നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു…കോടതിയെ പൂര്‍ണമായി വിശ്വസിക്കുന്നു…രഞ്ജി പണിക്കര്‍


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തില്‍ നിയമാവലികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സംഘടനകള്‍ക്ക് തിരിച്ചെടുക്കേണ്ടി വന്നേക്കുമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ല്യുസിസി അടക്കമുള്ളവര്‍ക്ക് നിരാശയുണ്ടാകാം. എപ്പോഴും അവര്‍ ആഗ്രഹിച്ച ശിക്ഷ കിട്ടാത്ത ഭാഗത്തിന് സ്വാഭാവികമായും പരിഭവവും പ്രതിഷേധവുമുണ്ടാകുമെന്നും താന്‍ കോടതിയെ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

أحدث أقدم