ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ സമീപനത്തിലും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്ന വിമര്‍ശനം