അടച്ചിട്ട വീട്ടിൽ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം…


അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോ​ഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

أحدث أقدم