പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം’


പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിൽ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

أحدث أقدم