പിണങ്ങിക്കഴിയുന്ന അച്ഛനെ കാണാൻ വാടക വീട്ടിലെത്തി, ജോലിക്കാരിയുമായി വഴക്ക്.. യുവതിയുടെ കൈ അടിച്ചൊടിച്ചു, യുവാക്കൾ പിടിയിൽ…


പത്തനംതിട്ടയിൽ വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രീയുടെ കൈ കസേര കൊണ്ട് അടിച്ച് പൊട്ടിച്ച സംഭവത്തിൽ പ്രതികളെ പുളീക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ സ്വദേശിയായ ഏലിക്കുഴ വീട്ടിൽ ആദർശ് (28),ആറൻമുള നാൽക്കാലിയ്ക്കൽ സ്വദേശിയായ ശോഭാ സദനത്തിൽ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനൊന്നാം തീയതിയാണ് സംഭവം നടക്കുന്നത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന പിതാവിന്റെ വാടക വീട്ടിൽ എത്തിയപ്പോഴാണ് വീട്ടിലെ വീട്ടുജോലിക്കാരിയായ പരുമല സ്വദേശി ശ്യാമള(45)യെ പ്രതികൾ ആക്രമിച്ചത്.

ഒന്നാം പ്രതിയായ ആദർശ് സഹോദരിയുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണ് തന്‍റെ സുഹൃത്തിനൊപ്പം പിതാവ് താമസിക്കുന്ന വാടക വീട്ടിലെത്തിയത്. ഇവിടെ വെച്ച് വീട്ടുജോലിക്കാരിയുമായി തർക്കമുണ്ടായി. തർക്കത്തിനിടയിൽ ഇരുവരും ചേർന്ന് ശ്യാമളെയ മർദ്ദിക്കുകയും, ഇതിനിടെ ആദർശ് കസേരയെടുത്ത് ഇവരുടെ കൈയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് കൈയ്ക്ക് പൊട്ടൽ സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതികൾ ഒളിവിൽ പോയി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post