ദേ പിന്നേം തെറ്റിച്ചു…! ദേശീയ ഗാനം വീണ്ടും തെറ്റിച്ച്‌ പാടി കോണ്‍ഗ്രസ് നേതാക്കൾ, സംഭവം കെപിസിസി ആസ്ഥാനത്ത്; വ്യാപക വിമര്‍ശനം



തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിലാണ് നേതാക്കള്‍ ദേശീയഗാനം തെറ്റിച്ചു പാടിയത്.എ.കെ.ആന്‍റണി, വി.എം.സുധീരന്‍, പാലോട് രവി, പി.സി.വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നാണ് പാടിയത്.

പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായി പാടുന്നത്. നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേരിട്ടത്. സംഭവത്തില്‍ പാർട്ടിക്ക് അകത്ത് പരാതിയും ഉയര്‍ന്നിരുന്നു. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
أحدث أقدم