തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു. ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍. തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.
കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.