പാമ്പാടി : - ഓർമ്മകളുടെ സുഗന്ധവും ഒത്തുചേരലിന്റെ ആവേശവും നിറഞ്ഞ വേദിയിൽ കൊട്ടാടിക്കൽ പാർവ്വതിയമ്മ മെമ്മോറിയൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും നടന്നു. . പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങുകൾ നന്മയുടെയും സ്നേഹത്തിന്റെയും വലിയൊരു വിളംബരമായി മാറി.
രക്ഷാധികാരി ശാരദാ വിലാസം കെ ആർ രത്നമ്മ ഭദ്രദീപം തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങൾ സംഗമത്തിന് മാറ്റ് കൂട്ടി. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ( രജത ജൂബിലി മിലൻ )
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി രാമൻ നായർ ഉദ്ഘാടനം ചെയ്തു .ആഘോഷ കമ്മിറ്റി
കൺവീനർ കെ ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സൊസൈറ്റിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച സ്ഥാപക പ്രസിഡന്റ് കെ ജി കുമാരൻ നായരെ ആദരിച്ചു.
തലമുറകളുടെ സംഗമം
ജീവിതസായാഹ്നത്തിൽ തണലായി നിൽക്കുന്ന മുതിർന്ന അംഗങ്ങളെയും അൻപത് വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയ സൊസൈറ്റിയിലെ മാതൃകാ ദമ്പതികളെയും ചടങ്ങിൽ ആദരിച്ചത് ഹൃദ്യമായ അനുഭവമായി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അനുമോദനവും മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും ഇതോടൊപ്പം നടന്നു. തലമുറകൾ കൈകോർത്ത ഈ മഹാസംഗമം പാമ്പാടിയുടെ സാമൂഹിക ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചു.
പുതിയ ഭാരവാഹികൾ
കെ സനാതനൻ (പ്രസിഡന്റ് ) ,
കെ എൻ രാജേന്ദ്രൻ നായർ ( വൈസ് പ്രസിഡന്റ് ) ,
കെ ശശികുമാർ ( സെക്രട്ടറി ) ,
അജയ് ആർ എൻ (ജോയിന്റ് സെക്രട്ടറി ) .
ആർ സുരേഷ് ( ട്രഷറർ )