സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ ജംസലിനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് കുത്തിപ്പരിക്കേല്‍ പ്പിച്ചതെന്ന് ജമീല പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ ഇന്നലെ വീടിനടുത്തുള്ള പൊന്തക്കാട് നിറഞ്ഞ പറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെ ന്നാണ് പൊലീസിന്റെ നിഗമനം.