ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ട‍ർ നാട്ടിലേക്ക് പോയി… മോഷണം പോയത്…




തിരുവനന്തപുരം: ക്രിസ്മസ് തലേന്ന് വീട് പൂട്ടിയിറങ്ങിയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് കവർച്ച. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലായിരുന്നു മോഷണം. ഡോക്ടറും കുടുംബവും അവധിക്ക് നാട്ടിൽ പോയ തക്കം നോക്കി വീട്ടിൽ കയറി പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കമ്പോർഡുകളും ഉൾപ്പടെ കുത്തിത്തുറന്നിട്ടുണ്ട്
Previous Post Next Post