സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. റെക്കോർഡുകൾ ഭേദിച്ച സ്വർണവില ഇന്നലെ പവന് 480 രൂപ കുറഞ്ഞെങ്കിലും ഇന്ന് വിലയിൽ ചലനമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,300 രൂപയും.
സംസ്ഥാനത്ത് സ്വർണവില 99,280 രൂപയിലെത്തി സർവകാല റെക്കോർഡ് ഇട്ടിരുന്നു. ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വില കൂടിയും കുറഞ്ഞും വരുന്നതാണ് വിപണിയിൽ കാണുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. എന്നാൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ നിലവിൽ തന്നെ സ്വർണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.