നോർത്തേൺ അയർലൻഡിൽ'കോട്ടയം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി വിയോഗം ജന്‍മദിനത്തലേന്ന്




അയർലൻഡിലെ ഡെൺഗാന്നണിൽ കോട്ടയം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെയർഹോം ജീവനക്കാരനായ അഗസ്റ്റിൻ ചാക്കോ(29) ആണ് മരിച്ചത്. 19ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള പെൺസുഹൃത്ത് സുഹൃത്തുക്കളിൽ ഒരാളെ വിളിച്ച് അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വീട് അകത്തു നിന്നു പൂട്ടിയ നിലയിൽ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബെൽഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന്(20) ജൻമദിനം ആഘോഷിക്കാനായി സുഹൃത്തുക്കൾ തയാറെടുക്കുന്നതിനിടെയാണ് മരണ വിവരം അറിയുന്നത്. കേക്ക് നിർമാണം പകുതിവഴിയിൽ ആയപ്പോഴാണ് മരണ വാർത്ത അറിയുന്നത് എന്നും സുഹൃത്തുക്കളിൽ ഒരാൾ മനോരമ ഓൺലൈനോടു പറഞ്ഞു. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്


Previous Post Next Post