കോൺഗ്രസിന്‍റെ പ്രധാന ശത്രു മുസ്‌ലിം ലീഗാണ്, CPIM അല്ല..


        

കോൺഗ്രസിന്‍റെ പ്രധാന ശത്രു മുസ്‌ലിം ലീഗാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ്. കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല, മുസ്‌ലിം ലീഗാണ് എന്നായിരുന്നു ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ പരാമർശം. കോൺഗ്രസ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് വിവാദ പരാമർശം.

‘കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല. സിപിഐഎമ്മിനേക്കാൾ വലിയ ശത്രു മുസ്‌ലിം ലീഗാണ്’ എന്നാണ് അബ്ദുൾ റസാഖ് പറഞ്ഞത്. എന്നാൽ ആറുമാസം മുമ്പ് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പറഞ്ഞകാര്യമാണിതെന്നും ഇപ്പോൾ ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് വിശദീകരിച്ചു. അബ്ദുൾ റസാഖിന്‍റെ പരാമർശമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു

أحدث أقدم