മാതാവിന് " വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ? K. സുധാകരൻ, വി ഡി സതീശൻ ഒക്കെ മാന്യത കാണിച്ചു; എന്നാൽ കുറേ മതേ’ തറകൾ’ വിവാദമാക്കി: സുരേഷ് ഗോപി

"


തദേശ തിരഞ്ഞെടുപ്പിൽ ശബരിമലയും പാലക്കാടും താൻ പ്രചരണ വിഷയം ആക്കില്ല എന്ന് മനപ്പൂർവം പറഞ്ഞതാണ്. തദേശ തിരഞ്ഞെടുപ്പ് ആണ് അടിസ്ഥാനം. ശബരിമലയുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നത് ആണ് പ്രധാനമെന്നും സുരേഷ് ഗോപി പറഞ്ഞു.

മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ ?. K. സുധാകരൻ , VD സതീശൻ , കെ മുരളീധരൻ ഒക്കെ മാന്യത കാണിച്ചു. എന്നാൽ കുറേ മതേ ‘ തറകൾ’ അത് വിവാദമാക്കി. അവർ ഇന്ന് പൊഴിഞ്ഞു കൊണ്ടിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഭരണഘടനാപരമായി ശബരിമല നേരിട്ട് ഏറ്റെടുക്കാൻ മോദിക്ക് കഴിയില്ല. എന്നാൽ അവർക്ക് കേരളത്തിൽ അധികാരം നൽകിയാൽ നടക്കും. കൈകൊടുക്കുന്നതും കൈകഴുകുന്നതും വിവാദമാക്കി. കൈ കഴുകേണ്ട പ്രാധാന്യം പറഞ്ഞു മുഖ്യമന്ത്രി ഇറക്കിയ വീഡിയോ ഇപ്പോഴുമുണ്ട്.

യൂണിഫോം സിവിൽ കോഡ് വന്നാൽ ശബരിമലയിലും ഒരു സാധ്യത ഉണ്ടാകും. അടുത്ത ബഡ്ജറ്റ് സമ്മേളനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിവിൽ കോഡ് വരും വന്നിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.



أحدث أقدم