ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്ന് LDF അംഗം;റദ്ദ് ചെയ്ത് വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു


രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദ് ചെയ്ത് വീണ്ടും ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലനാണ് രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

ഞായറാഴ്ച രാവിലെയായിരുന്നു നഗരസഭയുടെ പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുതിർന്ന അംഗമായ കെ ടി ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം വെങ്കിടേശ്വരൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കെ ടി ജോണി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നാം വാർഡ് മുതൽ ക്രമത്തിലായിരുന്നു അംഗങ്ങൾ സത്യവാചകം ചൊല്ലിയത്. അഞ്ചാം വാർഡിലെ അംഗത്തിന്റെ അവസരമെത്തിയപ്പോൾ നിധിൻ പുല്ലൻ സത്യവാചകം ചൊല്ലാൻ കയറി. ‘ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞത്. ഇതോടെ വരണാധികാരി ഇടപെടുകയും സത്യപ്രതിജ്ഞ റദ്ദ് ചെയ്ത് വീണ്ടും ചൊല്ലിക്കുകയുമായികുന്നു.

أحدث أقدم