
തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. മറ്റത്തൂരിൽ കണ്ടത് സിപിഐഎം നീക്കമാണെന്നായിരുന്നു അബിൻ വർക്കി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബിൻ വർക്കിയുടെ വിമർശനം.
തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തിയെന്നും രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഐഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെയാണെന്നും അബിൻ വർക്കി പറയുന്നു.
ഭരണം പിടിക്കാനായി യുഡിഎഫ് വിമതരേയും ഒപ്പം ചേർത്ത് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തീരുമാനമെടുത്തു. യുഡിഎഫ് വിമതനും മുൻ പ്രതിപക്ഷ നേതാവുമായ ഔസേപ്പച്ചനെ പ്രസിഡന്റ് ആക്കാനാണ് തീരുമാനമെടുത്തത്. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി. രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഐഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെയാണ്.ഇതോടെ സ്വഭാവികമായി ടെസി ജോസഫ് എന്ന മറ്റൊരു വിമതയെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിക്കുകയും ആ തീരുമാനത്തെ ബിജെപിയുടെ നാല് അംഗങ്ങൾ ഇങ്ങോട്ട് പിന്തുണക്കുകയുമാണ് ഉണ്ടായത്’ അബിൻ വർക്കി കുറിപ്പിൽ പറയുന്നു.