കോട്ടയം ജില്ലയിൽ നാളെ (06 /01/ 2026) പാമ്പാടി, പുതുപ്പള്ളി, കുറിച്ചി, എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം: ജില്ലയിൽ നാളെ (06 /01/ 2026) കിടങ്ങൂർ,അതിരമ്പുഴ,തൃക്കൊടിത്താനം,പാമ്പാടി, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവകിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാളയം, അഗാപ്പ മാനുവൽഫിഡ്, ചേർപ്പുങ്കൽ ടൗൺ, ചകിണി പാലം, വൈക്കോൽ പാടം ഗായത്രി സ്കൂൾ, ചേർപ്പുങ്കൽ സ്കൂൾ, കാരാമ്മ, ആറാട്ട് കടവ്, ഗ്രോട്ടോ എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മനക്കപ്പാടം. തൃക്കേൽ. മറ്റംകവല. പള്ളിമൈതാനം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9. 00 മണി മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ജി കോളേജ്, കടുവുംഭാഗം, ബി എസ് എൻ എൽ, കുറിയന്നൂർക്കുന്ന് ഭാഗങ്ങളിൽ നാളെ 6/01/2026 രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ടച്ചിങ് Work നടക്കുന്നതിനാൽ മേലുകാവ് മറ്റം, മേലുകാവ് പോലീസ് സ്റ്റേഷൻ, കളപ്പുര പാറ എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബർ ബോർഡ് കോർട്ടേഴ്സ്, കല്ലുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാറക്കൽകടവ് ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുട്ടിപ്പടി, ചാത്തുണ്ണി പാറ, മെൻസ് ഹോസ്റ്റൽ, സിവേജ്പ്ലാന്റ്, മുടിയൂർക്കര, പിജി ഹോസ്റ്റൽ, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളക്കാംതുരുത്തി , യൂദാപുരം, ശാസ്താംങ്കൽ , വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും , മാത്തൻകുന്ന് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
أحدث أقدم