നോൺ ഗസറ്റഡ് ഓഫിസർമാരുടെ സ്ട്രീം രണ്ടിൽ തൃശൂർ പൊന്നൂക്കര സ്വദേശി സി. എസ്.സവിതയ്ക്കും ഗസറ്റഡ് ഓഫിസർമാരുടെ സ്ട്രീം മൂന്നിൽ പത്തനംതിട്ട കോന്നി സ്വദേശി രജീ ഷ് ആർ.നാഥിനുമാണ് ഒന്നാംറാങ്ക്. ഒന്നാം സ്ട്രീമിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സിദ്ധാർഥ് എം. ജോയ് രണ്ടാം റാങ്കും പാലാ ചേർപ്പുങ്കൽ സ്വദേശി ആൽബർട്ട് ഏബ്രഹാം മൂന്നാംറാങ്കും നേടി.
അങ്കമാലി കിടങ്ങൂർ സ്വദേശി ജോർജുകുട്ടി ജേക്കബ്, തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം എന്നിവരാണ് രണ്ടാം സ്ട്രീമിലെ രണ്ടും മൂന്നും റാങ്കുകാർ. മൂന്നാം സ്ട്രീമിൽ രണ്ടാം റാങ്ക് കൊച്ചി കാക്കനാട് സ്വദേശി അജ്‌മൽ സി.മൊയ്‌തീനും മൂന്നാംറാങ്ക് തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസിനും ലഭിച്ചു. സപ്ലിമെൻ്ററി പട്ടികയിൽ ഉൾപ്പെടെ ഒന്നാം സ്ട്രീമിൽ 100 പേരും രണ്ടാം സ്ട്രീമിൽ 90 പേരും മൂന്നാം സ്ട്രീമിൽ 71 പേരുമാണുള്ളത്. ആദ്യ കെഎഎസ് ബാച്ചിൽ 105 പേർക്കായിരുന്നു നിയമനം. ഇത്തവണ, ഇതുവരെ 30 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.