കോട്ടയത്ത് ട്രെയിനിൽ പോലീസ് ഉദ്യേഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികൻ ... സംഭവം ഇന്നലെ രാത്രി 10 ന് മലബാർ എക്‌സ്പ്രസിൽ വച്ച് പ്രതിയെ പോലീസ് പിടികൂടി


കോട്ടയം: ട്രെയിനിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ടകൊടുമൺ സ്വദേശി അനിൽകുമാർ എന്ന പ്രതിയെ റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയെ ടിക്കറ്റ് പരിശോധകൻ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, ടിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ ടിടിഇ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുമായി സംസാരിക്കുന്നതിനിടെ കത്തി എടുത്ത് വീശുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വയറിലാണ് കുത്തേറ്റത്. എറണാകുളത്തെ ആശുപത്രിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സ തേടി. ഇതിനിടെ കൂടുതൽ പൊലീസ് സംഘം എത്തി പ്രതിയെ പിടികൂടി. 
പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.
أحدث أقدم