മിഷൻ 110′, മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്ക്; വികസന പ്രവർത്തനങ്ങൾ അനുകൂലമാകും

 


‘മിഷൻ 110’ മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്കെന്ന് മന്ത്രി പി രാജീവ്. അതിവേഗതയിലുള്ള ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളിൽ നിന്ന് ചോദിച്ചറിയുമെന്നും പി രാജീവ് പറഞ്ഞു. 

100 ലധികം സീറ്റ് എന്നത് 2016ലും 2021ലും യുഡിഎഫ് ഉന്നയിച്ച കണക്കാണ്. 2001ന് ശേഷം തുടർച്ചയായി കേരളത്തിൽ കോൺഗ്രസ് ദുർബലമാവുകയാണ്. 

2016ലും 2021ലും കോൺഗ്രസിനോടാണ് ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. അതേ പാറ്റേൺ ഇത്തവണയും ആവർത്തിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
أحدث أقدم