ക്രിസ്മസിന് കോട്ടയം ജില്ലയിൽ വിറ്റത് 120 ടൺ ബീഫ്..! കണക്ക് പുറത്ത് വിട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ; കഴിഞ്ഞ വർഷത്തേക്കാളും 12 ടൺ അധികം


കോട്ടയം: ക്രിസ്മസിന് ജില്ലയിൽ വിറ്റത് 120 ടൺ ബീഫെന്ന് കണക്ക്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനാണ് ഇതു സംബന്ധിച്ചുള്ള കണക്ക് പുറത്ത് വിട്ടത്. ജില്ലയിൽ ക്രിസ്മസ് കാലത്താണ് ഏറ്റവും കൂടുതൽ ബിഫ് വിൽക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ബീഫ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ വർഷം 108 ടൺ ബീഫാണ് ജില്ലയിൽ വിറ്റിരുന്നത്. ഇക്കുറി അത് 12 ടൺ വർദ്ധിച്ചതായും കണക്കുകൾ പുറത്തു വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി ജില്ലയിലേയ്ക്ക് എത്തുന്ന ബീഫിന്റ വരവ് കുറഞ്ഞിരുന്നതായി മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എം സലിം അറിയിച്ചു. അതുകൊണ്ടു തന്നെ ജില്ലയിൽ എത്തിയ ബീഫ് മികച്ച നിലവാരം പുലർത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
أحدث أقدم