
കൊച്ചി:15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി മുസിബുർ റഹ്മാൻ ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളിയുടെ 15വയസുള്ള മകളാണ് പീഡനത്തിനിരയായത്.
നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. ട്രെയിനിൽ നിന്നാണ് പൊലീസ് മുസിബുര്‍ റഹ്മാനെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പുകളടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.