മമ്പാട് ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി വേട്ട, 20 കാട്ടുപന്നികളെ കൊന്നൊടുക്കി


മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. മേപ്പാടം, മമ്പാട് നോർത്ത്, കരിക്കാട്ടുമണ്ണ, ടാണ, ബിമ്പുങ്ങൽ, വള്ളിക്കെട്ട്, താളി പൊയിൽ എന്നിവടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി വേട്ട. 20 കാട്ടുപന്നികളെയാണ് കൊന്നൊടുക്കിയത്. ഷൂട്ടർ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാറിന്‍റെ നേത്യത്വത്തിലായിരുന്നു നടപടികൾ

Previous Post Next Post