
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ എൻഐഎ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിൽ മാത്രം എട്ട് ഇടങ്ങളിൽ പരിശോധന നടന്നെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു തെരച്ചിൽ ആരംഭിച്ചത്. പരിശോധന നാല് മണിക്കൂറിലധികം നീണ്ടതായും റിപ്പോർട്ടുകൾ പറയുന്നു. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശോധനയിൽ സുപ്രധാന തെളിവുകൾ കണ്ടെത്തിയതായും എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ നിരോധിത സംഘടനയാണെങ്കിലും അതിന്റെ പ്രവർത്തനം തുടരുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രഹസ്യ ശൃംഖലകളെ കണ്ടെത്താൻ പ്രവർത്തിച്ച് വരികയാണെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.