കോട്ടയം ജില്ലയിൽ നാളെ (24.01.2026) പാമ്പാടി, മണർകാട്, പുതുപ്പള്ളി എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം:ജില്ലയിൽനാളെ(24.01.2026)ഈരാറ്റുപേട്ട,മണർകാട്,ഗാന്ധിനഗർ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കടുവാമുഴി പള്ളിയുടെ മുന്നിൽ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനും സബ് സ്റ്റേഷൻ റോഡിലെ HT ലൈൻ മെയിൻ്റൻസ് വർക്കിനുമായി കടുവാമുഴി, റിംസ്, വാക്കപറമ്പ്, വാഴമറ്റം, ക്രഷർ, സബ് സ്റ്റേഷൻ റോഡ് എന്നീ പ്രദേശങ്ങളിൽ 8am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയ്ക്കുന്ന് ശങ്കരശ്ശേരി, പത്തായക്കുഴി, കണിയാം കുന്ന് നടയ്ക്കൽ, ഇ.എസ്.ഐ, മുള്ളുവേലിപ്പടി, എം.ആർ.എഫ് പമ്പ്, പുഞ്ച , കെ.ഡബ്ല്യൂ.എ ലാബ് ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വില്ലൂന്നി, തോപ്പിൽ പറമ്പ്, പാരഗൺ, പാര മൗണ്ട്, മില്ലേനിയം, കെ ദന്തൽ, ജീവധാര, മലങ്കര, കരിയമ്പാടം, പുലരിക്കുന്ന്, പുലരിക്കുന്ന് എക്സ്ചേഞ്ച്, എസ്.എം.ഇ , ലേഡീസ് നഴ്സിംഗ് ഹോസ്റ്റൽ, വെസ്കോ നോർവിച്ച്, ഷെൽട്ടർ ഹോം, റെയിൻ ഫോറസ്റ്റ്, ഇടയാടി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങുംരാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കാഞ്ഞിരപ്പുറം,താമരക്കാട് ഷാപ്പ്, താമരക്കാട്‌ പള്ളി, വെളിയന്നൂർ ഈസ്റ്റ്‌, വെള്ളിലപ്പള്ളി പാലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ടൻ ചിറ, പാറേ ക്കടവ്, നടയ്ക്കപ്പാലം, മന്നാ മല സെമിനാരി, മന്നാ മിഡോസ്, എം.എച്ച്.സി ടവർഎന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.ജി കോളേജ്, കടവുംഭാഗം, പൊത്തൻപുറം, ഇലകൊടിഞ്ഞി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ്.എം.ഇ,എസ്.എം.ഇ നഴ്സിംഗ് കോളേജ് ഐ.യു.സി.ബി.ആർ തലപ്പാടി, കൊച്ചുമറ്റം, വികാസ് എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ പാറേക്കണ്ടം, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മങ്കൊമ്പ്, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, ഇല്ലിക്കൽ, പാലക്കാട്ടു മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ച കഴിഞ്ഞ് 1.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുഞ്ഞനാട്ട് എന്ന ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറേബ്യൻ, S H മൗണ്ട് സ്‌കൂൾ, സ്വാതി, തേക്കുംപാലം, വട്ടമൂട്, മേലേറ്റുപടി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Previous Post Next Post