കെ.എം. മാണിയ്ക്ക് സ്മാരകം; തിരുവനന്തപുരം നഗരത്തിൽ 25 സെന്റ് ഭൂമി അനുവദിച്ചു


മുന്‍ മന്ത്രി കെഎം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ 25 സെന്റ് സ്ഥലം അനുവദിച്ചു മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം വെള്ളയമ്പലത്ത് വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയാണ് ഫൗണ്ടേഷനു 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചത്.

ഭൂമി മറ്റൊന്നിനും ഉപയോഗിക്കരുതെന്നും, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ലെന്നും സർക്കാർ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് അറിയിച്ചു.

2020–21 ബജറ്റിൽ മുൻ ധനമന്ത്രി തോമസ് ഐസക് അനുകൂലിച്ചാണ് സ്മാരകത്തിനായി 5 കോടി രൂപ പ്രഖ്യാപിച്ചത്. പിന്നീട്, തലസ്ഥാന നഗരത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു.

പാലാ നിയോജകമണ്ഡലത്തിൽ 13 തവണ വിജയിച്ച കെ.എം. മാണി 25 വർഷം മന്ത്രിയായും, കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായും റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി നിരവധി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

أحدث أقدم