വിഴിഞ്ഞം തീരത്ത് 2 ബോട്ടുകൾ, പരിശോധിച്ചപ്പോൾ…



കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് പട്രോളിംഗ് സംഘം പിടികൂടി. തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്‍റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്‍റണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്. 

വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു
أحدث أقدم