
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും, രാഹുലും തമ്മിലുള്ള ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഫ്‌ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഫ്‌ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന രാഹുലിനെ ചാറ്റില്‍ കാണാന്‍ സാധിക്കും. 3BHK വേണോ, 2BHK പോരെയെന്ന് യുവതി ചോദിക്കുമ്പോള്‍ വാങ്ങുമ്പോള്‍ 3BHK തന്നെ വേണം എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അതാകുമ്പോള്‍ നല്ല സ്‌പേസ് ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കുന്നു.
പാലക്കാട് ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്‌ദാനം ചെയ്താണ് ഫ്‌ളാറ്റ് വാങ്ങാന്‍ വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്നത്. 2BHK പോരെയെന്ന് യുവതി ചോദിക്കുമ്പോള്‍ 3BHK തന്നെ വേണം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കടുംപിടുത്തം പിടിക്കുകയായിരുന്നുവെന്ന് ചാറ്റുകള്‍ വ്യക്തമാക്കുന്നു. ഒരു കോടി രൂപ വില വരുന്നതായിരുന്നു ഫ്‌ളാറ്റ്. അത്രയും പണമില്ലാത്തതിനാല്‍ ഫ്‌ളാറ്റ് വാങ്ങുന്നതില്‍ നിന്ന് യുവതി പിന്മാറുകയായിരുന്നു. യുവതി പോലീസിന് നല്‍കിയ മൊഴിയിലും ഫ്‌ളാറ്റ് സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നു.