കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ സഹായം നൽകണം: നെൽ കർഷകർ പ്രക്ഷോഭത്തിലേക്ക്: ജനുവരി 30 – ന് ആലപ്പുഴയിൽ കളക്ടറേറ്റ് ധർണ ,



കോട്ടയം: ഉപ്പുവെള്ളവും ഉഷ്ണതരംഗവുംമൂലം കൃഷി നശിച്ചവര്ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നല്കുക, ഈ സീസണിൽ ഉപ്പുവെള്ളം കയറുന്നത് തടയാന് അടിയന്തര നടപടി സ്വീകരിക്കുക, അധാര്മിക കിഴിവുകൊള്ള സമ്പ്രദായംഅവസാനിപ്പിക്കുക, കേന്ദ്ര എംഎസ്പിയില്നിന്നും സംസ്ഥാന സര്ക്കാര് കവര്ന്നെടുത്തതടക്കമുള്ള നെൽ വില 33.51 രൂപ ഈ സീസണ് മുതല് നല്കുക, ഹാൻഡലിംഗ് ചാര്ജ് പൂര്ണമായും സര്ക്കാര് നല്കുക, പമ്പിംഗ് സബ്സിഡി കുടിശിക നല്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചു നിരന്തര പ്രക്ഷോഭത്തിലേക്ക് നീങ്ങാന് നെല്കര്ഷക സംരക്ഷണ സമിതി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെടുത്തു.

രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. 30ന് ആലപ്പുഴ കളക്ടറേറ്റ് പടിക്കല് കര്ഷക ധര്ണയും ഫെബ്രുവരി 10 മുതല് കുട്ടനാട് താലൂക്ക് പടിക്കല് പഞ്ചദിന സത്യഗ്രഹ സമരവും നടത്തും. എന്കെഎസ്‌എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു.ജനറല് സെക്രട്ടറി സോണിച്ചന് പുളിങ്കുന്ന്, വര്ക്കിംഗ് പ്രസിഡന്റുമാരായ പി.ആര്. സതീശന്, ലാലിച്ചന് പള്ളിവാതുക്കല്, വേലായുധന് നായര്, ട്രഷറര് കെ.ബി. മോഹനന്, കോ-ഓര്ഡിനേറ്റര് ജോസ് കാവനാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറിറോയി ഊരാംവേലില്, സംസ്ഥാന നേതാക്കളായ ഷാജി മുടന്താഞ്ജലി, കെ.ജി. അജയകുമാര്, സന്തോഷ് പറമ്പിശേരി, മാത്യൂസ് കോട്ടയം, സുനു പി. ജോര്ജ്, പ്രണീഷ് വള്ളക്കാലി, അനീഷ് തകഴി, സ്റ്റീഫന്, എബി ജോസഫ് തുടങ്ങിയവര് പ്രസംഗിച്ചു.
Previous Post Next Post