
പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം. ചായ കുടിക്കാൻ നൽകിയ ഗ്ലാസ് ഉപയോഗിച്ച് ടൈൽ ഇളക്കി ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് രക്ഷപെട്ടിട്ട് 4 ദിവസമാകുന്നു. ആശുപത്രിയുടെ മതിൽ ചാടിയത് ഒടിഞ്ഞ മരക്കൊമ്പ് ഉപയോഗിച്ചാണ്. അതേ സമയം പ്രതി വിനീഷ് രക്ഷപ്പെട്ട സമയത്തിൽ അവ്യക്തത തുടരുകയാണ്. അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു.