മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല; ബിനോയ് വിശ്വം


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും,  മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു.എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും,  ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്. ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഉപദേശം കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

മാധ്യമപ്രവർത്തകനെതിരായ  വെള്ളാപ്പള്ളിയുടെ  തീവ്രവാദി പരാമർശത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. ഇത്തരം പരാമർശങ്ങൾകൊണ്ട് ഒരാൾ വലുതാകുമോ ചെറുതാകുമോ എന്ന് എല്ലാവർക്കും ഊഹിക്കാൻ പറ്റും. അത് മനസിലാക്കാനുള്ള കെല്പ് അദ്ദേഹത്തിനും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെ എന്നാണ് ആഗ്രഹമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Previous Post Next Post