അജ്മാന്റെ മുഖച്ഛായ മാറ്റാൻ അൽ തല്ല റോഡ് വികസനം; യാത്രാസമയം 60% കുറയും...



അജ്‌മാൻ: യുഎഇ പ്രസിഡന്റ്
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദേശപ്രകാരം അജ്‌മാനിൽ നടപ്പിലാക്കിയ അൽ തല്ല റോഡ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡൻഷ്യൽ ഇനിഷ്യേറ്റീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ ഈ പദ്ധതി എമിറേറ്റിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരുന്നത്.

3.2 കിലോമീറ്റർ നീളത്തിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ 800 മീറ്റർ നീളമുള്ള പാലവും ഷെയ്ഖ് സായിദ് റോഡിലെ 1,100 മീറ്റർ നീളമുള്ള അൽ ഹമീദിയ പാലവും ഉൾപ്പെടുന്നു.

പാലങ്ങൾക്കടിയിലായി രണ്ട് പുതിയ കവലകളും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഈ പുതിയ പാത നിലവിൽ വരുന്നതോടെ ലക്ഷ്യസ്‌ഥാനങ്ങളിലേക്കുള്ള യാത്രാസമയത്തിൽ 60 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഹമിദിയ, അൽ റഖായിബ് തുടങ്ങിയ പ്രധാന ജനവാസ മേഖലകളിലേക്കുള്ള പ്രവേശനം ഈ പദ്ധതിയിലൂടെ എളുപ്പമാകും. കൂടാതെ, നിർമാണത്തിലിരിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഹോസ്പിറ്റൽ, സായിദ് എജ്യുക്കേഷനൽ കോംപ്ലക്സ് എന്നിവിടങ്ങളിലേക്കും സുഗമമായ യാത്ര ഉറപ്പാക്കാം. റോഡ് വികസനത്തോടൊപ്പം തന്നെ ശക്തമായ മഴവെള്ള ഡ്രയിനേജ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനികമായ ട്രാഫിക് സിഗ്നലുകളും എൽഇഡി വിളക്കുകളും സ്‌ഥാപിച്ചതോടെ റോഡ് സുരക്ഷയും വർധിച്ചു.
അജ്‌മാന്റെ നഗരവൽക്കരണത്തിനും

.നഗരവൽക്കരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഈ അടിസ്‌ഥാന സൗകര്യ വികസനം വലിയ കരുത്തേകും.
أحدث أقدم