ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും. ആർഎസ്പി, കെഎസ്എ പി ആയിരുന്ന കാലത്ത് ആ പ്രസ്ഥാനത്തിന് രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു ടി കെ ദിവാകരൻ. സാക്ഷാൽ ആർ ശങ്കറിനെ തന്നെ മലർത്തിയടിച്ച് തിരുക്കൊച്ചി നിയമസഭയിൽ അംഗമായും ടി കെ ചരിത്രമെഴുതിയിട്ടുണ്ട്. ഇഎംഎസിന്റെയും അച്യുതമേനോന്റെയും സഭയിൽ മന്ത്രിയായ ടി കെ യുടെ അതേ വഴിതിരഞ്ഞെടുത്ത് മകൻ ബാബു ദിവാകരനും പലതവണ നിയമസഭാംഗമായി. ഒരുതവണ മന്ത്രിയും.
അതിനാൽ മക്കൾ രാഷ്ട്രീയം ആർഎസ്പിയ്ക്കൊരു പുതിയ കാര്യമല്ല. മികച്ച പാർലമെന്ററിയനും കൊല്ലം ലോക്സഭാംഗവുമായ എൻ കെ പ്രേമചന്ദ്രന്റെ മകനും ഒടുവിൽ അച്ഛന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നു എന്നതാണ് ആർഎസ്പിയിൽ നിന്നും ഉയർന്നു കേൾക്കുന്ന പുതിയ വാർത്ത. പ്രേമചന്ദ്രന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി മകൻ കാർത്തിക് പ്രേമചന്ദ്രൻ ആയിരുന്നു.
കാർത്തിക്കിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് യുഡിഎഫിലെ പല നേതാക്കന്മാരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. മകനെ രാഷ്ട്രീയത്തിലിറക്കിയാൽ ശോഭിക്കുമെന്ന് പല നേതാക്കന്മാരും പ്രേമചന്ദ്രനോട് പറഞ്ഞിരുന്നുവെങ്കിലും മകന്റെ തീരുമാനത്തിന് വിടുകയായിരുന്നു പ്രേമചന്ദ്രൻ.
ആർഎസ്പി യിലെയും യു ഡി എഫിലെയും ചില പ്രമുഖ നേതാക്കന്മാരുടെ സ്നേഹപൂർവ്വമായ സമ്മർദ്ദത്തിന് ഇപ്പോൾ കാർത്തിക് വഴങ്ങുന്നു എന്നാണ് സൂചന. ആർഎസ്പിക്കും പ്രേമചന്ദ്രനും ശക്തമായ സ്വാധീനമുള്ള കൊല്ലത്തു തന്നെ കാർത്തിക് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.