ഡിസംബറിൽ നിലവാരമില്ലെന്നു കണ്ടെത്തിയത് 93 മരുന്നുകൾ, കേരളത്തിൽനിന്ന് 11



തൃശ്ശൂർ: രാജ്യത്തെ വിവിധ ഔഷധലാബുകളിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഡിസംബറിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 93 നിലവാരമില്ലാത്ത മരുന്നുകൾ. ഇതിൽ 11 എണ്ണം കേരളത്തിലെ ലാബുകളിലെ പരിശോധനയിൽ കണ്ടെത്തിയവയാണ്."
 
"ഗുളികകൾ, സിറപ്പുകൾ, കുത്തിവെപ്പുകൾ. തുള്ളിമരുന്നുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കേരളത്തിൽനിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്പിളുകളും നിലവാരമില്ലാത്തവയായി."
 എറണാകുളത്തെ റീജണൽ ലാബറട്ടറിയിൽ പരിശോധിച്ച അഞ്ച് സാമ്പിളുകൾ നിശ്ചിത മേന്മയില്ലാത്തതാണെന്ന് തെളിഞ്ഞു. തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും ലാബുകളിൽ മൂന്നു വീതമാണ് മോശമായത്. ഹിമാചൽ പ്രദേശിലെ മായ ബയോടെക് നിർമിച്ച മൂക്കിലൊഴിക്കുന്ന സോഡിയം ക്ലോറൈഡ് തുള്ളിമരുന്നിന്റെ മൂന്ന് ബാച്ചുകളാണ് എറണാകുളത്തെ പരിശോധനയിൽ പരാജയപ്പെട്ടത്.

ശ്വാസംമുട്ടിനുള്ള സാൽബുട്ടാമോൾ സിറപ്പ്, മോണ്ടെലോകാസ്റ്റ് സോഡിയവും ലിവോസെട്രിസിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ഗുളികയുടെ ഓരോ ബാച്ചുകൾ എന്നിവയും പരാജയപ്പെട്ടു. ഇതിനുപുറമേ ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ഹൃദയപ്രശ്നം, ആമാശയരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും നിലവാരമില്ലാത്തവയിലുണ്ട്."
 
കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചൽ പ്രദേശ്, കശ്മീർ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാൾ, ത്രിപുര, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽനിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്.

.--
أحدث أقدم