എംവിഐ ജോർജിനെയും ക്ലർക്ക് നജീബിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മൈസൂരില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നുവെന്നാണ് വിവരം.തട്ടിപ്പില്‍ മോട്ടോർ വാഹന വകുപ്പിൻ്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.