കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം…എഎസ്‌ഐക്ക് പരുക്ക്


പത്തനംതിട്ട: അടൂരില്‍ കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പില്‍ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എഎസ്‌ഐ ഷിബു രാജാണ് ജീപ്പ് ഓടിച്ചിരുന്നത്. ജീപ്പിൽ ഇടിച്ച ശേഷം ബസ് മറ്റൊരു ബസ്സിലും ഇടിച്ചു.

എഎസ്‌ഐയുടെ കൈക്ക് പരിക്കേറ്റു. സിപിഒമാരായ മുഹമ്മദ്, സുജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു. രണ്ട് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുകയായിരുന്നു പൊലീസ് ജീപ്പ്. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഎസ്‌ഐയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post