ചാഞ്ചാട്ടം തുടരുന്നു... റിവേഴ്‌സിട്ട് സ്വർണവില...




സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വർണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 960 രൂപ വർദ്ധിച്ചതോടെയാണ് സ്വർണവില വീണ്ടും ഒരു ലക്ഷം കടക്കുമെന്ന് തോന്നിപ്പിച്ചത്. അതിനിടെയാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒറ്റയടിയ്ക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. തുടർന്ന് വീണ്ടും വില ഉയരുകയായിരുന്നു.
Previous Post Next Post