കോട്ടയത്ത് തെരുവ് നായ ആക്രമണം വർധിച്ചു: മറിയപ്പള്ളിയില്‍ സൈക്കിളില്‍ സഞ്ചരിച്ച കുട്ടികള്‍ക്കു നേരെ ആക്രമണം ഉണ്ടായി.





കോട്ടയം : ദിനംപ്രതി ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിക്കുന്നു. ഇന്നലെ മറിയപ്പള്ളിയില്‍ സൈക്കിളില്‍ സഞ്ചരിച്ച കുട്ടികള്‍ക്കു നേരെയാണു തെരുവുനായ ആക്രമണം ഉണ്ടായത്‌.
തദ്ദേശ സ്‌ഥാപനങ്ങള്‍ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ ഒരുക്കി തെരുവുനായകളെ നീക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്‌. പുതിയ ഭരണസമിതികള്‍ഇക്കാര്യങ്ങളില്‍ അതിവേഗം നടപടിയെടുക്കേണ്ടതുണ്ട്‌.
ഇതോടൊപ്പം തെരുവുനായ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം നല്‍കുന്നത്‌ അനന്തമായി നീളരുതെന്നും ജനങ്ങള്‍ പറയുന്നു. കടിയേറ്റാലും പലരും കാലതാമസം കാരണം നഷ്‌ടപരിഹാരത്തിനു പോകാറില്ല.

മുന്‍പു നഷ്‌ടപരിഹാരത്തിനായി കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ജസ്‌റ്റിസ്‌ സിരിജഗന്‍ കമ്മിറ്റിയായിരുന്നു പ്രവര്‍ത്തിച്ചിരന്നു. 2016ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച സിരിജഗന്‍ കമ്മിറ്റിയാണ് നാലായിരത്തോളം പേര്‍ക്കു സഹായം അനുവദിച്ചത്‌. അടുത്തിടെ തെരുവുനായ ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം ഇനി അതതു ജില്ലകളില്‍ കിട്ടുന്ന തരത്തില്‍ ജില്ല ലീഗല്‍ സര്‍വീസ്‌ അതോറിട്ടി സെക്രട്ടറി അധ്യക്ഷനായ ജില്ലാതല കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്‌ജമായി.ജില്ല ലീഗല്‍ സര്‍വീസ്‌ അതോറിട്ടി സെക്രട്ടറി ചെയര്‍മാനായ സ്‌ട്രേ ഡോഗ്‌ വിക്‌ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റിയില്‍ (എസ്‌.ഡി.വി.സി.ആര്‍.സി) ജില്ല മെഡിക്കല്‍ ഓഫീസര്‍,ജില്ല മൃഗസംരക്ഷണ ഓഫീസര്‍,തദ്ദേശവകുപ്പ്‌ ജില്ല ജോയിന്റ്‌ ഡയറക്‌ടര്‍ എന്നിവരാണ്‌ അംഗങ്ങള്‍.പരാതികള്‍ ജില്ല ലീഗല്‍ സര്‍വീസ്‌ അതോറിട്ടിയിലേക്കു തപാലിലും നേരിട്ടും നല്‍കാം. പുതിയ സംവിധാനം സ്വാഗതാര്‍ഹമാണെന്നും നഷ്‌ടപരിഹാരം നല്‍കുന്നത്‌ അനന്തമായി നിളരുതെന്നാണു പരാതിക്കാര്‍ പറയുന്നത്‌.
Previous Post Next Post