തന്ത്രിക്ക് വാജി വാഹനം കൈമാറിയതിലും, കൊടിമര മാറ്റത്തിലും ക്രമക്കേടുകൾ നടന്നോ, സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി


ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയതിലും,  കൊടിമര മാറ്റത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നോ എന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി.  എസ് ഐ ടി  ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി, ദേവസ്വം സ്വത്തുക്കൾ ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടതിന്റെ സൂചനകളുണ്ടെന്നും ഇത് അതീവ ആശങ്കാജനകമാണെന്നും വ്യക്തമാക്കി. അഷ്ടദിക് പാലകന്മാരുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും, ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയ്ക്ക് നേതൃത്വം നൽകിയോ എന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണ കവർച്ചയിൽ തുടങ്ങിയ അന്വേഷണം കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന ഇടപാടുകളിലേക്കാണ് എത്തിനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ സമാനമായ എല്ലാ ക്രമക്കേടുകളിലേക്കും,  ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

Previous Post Next Post