സ്ഥാനാർത്ഥിയായി എം ലിജുവിനെ പരിഗണിക്കും. ഇക്കാര്യത്തിൽ കെ ബാബു നിലപാട് വ്യക്തമാക്കിയിട്ടില്ല. കെ ബാബുവിന്റെ പേരാണ് ആദ്യം മുതൽ നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാണിച്ചിരുന്നു. കെ ബാബുവിന്റെ നിലപാടിന് ശേഷമാകും എം ലിജുവിനെ പരിഗണിക്കുക.
എം ലിജു അല്ലെങ്കിൽ കെ ബാബു നിർദേശിക്കുന്ന ആളെക്കൂടി നേതൃത്വം പരിഗണിക്കും. സർപ്രൈസ് സ്ഥാനാർഥിയായി രമേശ് പിഷാരടിയുടെ പേരും പരിഗണനയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ചിരുന്ന തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് രീതിയിൽ സ്വാധീനിക്കുകയെന്നത് സജീവ ചർച്ചയിലുണ്ട്.
ബിജെപി എ ക്ലാസ് മണ്ഡലമായി കാണുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ശിവശങ്കറിനെയും, കെവിഎസ് ഹരിദാസിനെയും ആണ് ബിജെപി പരിഗണിക്കുന്നത്. മുൻ മേയർ എം അനിൽകുമാറിനെയാണ് സിപിഐഎം പരിഗണിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കും. മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുമായാണ് സീറ്റ് വിഭജന ചർച്ച നടത്തുന്നത്. കഴിഞ്ഞതവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും.