എല്‍ഡിഎഫ് അംഗം വിട്ടുനിന്നു; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രം കുറിച്ച് ബിജെപി


കോഴിക്കോട് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി സ്വന്തമാക്കി. കോര്‍പ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവന്‍ തിരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വിനീത സജീവന്‍.

എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിയ്ക്ക് ഈ വിജയം കൈവന്നത്. നികുതികാര്യ സ്ഥിരം സമിതിയില്‍ ബിജെപിയ്ക്ക് നാല് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളും എല്‍ഡിഎഫിന് ഒരു അംഗവുമാണ് ഉള്ളത്. വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ ബിജെപി – യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വോട്ടുകള്‍ തുല്യമായി. തുടര്‍ന്നാണ് വിജയിയെ നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. നറുക്ക് ബിജെപിയുടെ വിനീത സജീവന് അനുകൂലമാകുകയായിരുന്നു.

أحدث أقدم