കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു… പിന്നാലെ…


കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. തെന്മല ഒറ്റക്കൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയിൽ നിന്നും എത്തിയ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. തീർത്ഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് ഇന്നും അപകടമുണ്ടായത്.

Previous Post Next Post