എഐ ടൂൾ കിറ്റ് വാങ്ങി വരാമെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി…പതിനാല് വയസുകാരനെ കാണാതായെന്ന് പരാതി


മലപ്പുറത്ത് പതിനാല് വയസുകാരനെ കാണാതായെന്ന് പരാതി. കീഴാറ്റൂർ സ്വദേശി ആദിനാഥിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ വട്ടപറമ്പിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് ബസ് കയറിയിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് എഐ ടൂൾ കിറ്റ് വാങ്ങി വരാമെന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post