എം.സി റോഡിൽ ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് എയ്‌സ് മിനി വാനിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്


കോട്ടയം: എം.സി റോഡിൽ ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് എയ്‌സ് മിനി വാനിൽ ഇടിച്ച് അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. നട്ടാശേരി ഇടത്തനാട്ട് വീട്ടിൽ ഹരി (26), കുടമാളൂർ ജയവിഹാറിൽ രോഹിത് (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഒൻപത് മണിയോടെ എസ്.എച്ച് മൗണ്ട് ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എതിർ ദിശയിൽ നിന്നും എത്തിയ എയ്‌സിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം ഉണ്ടായി. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
أحدث أقدم