രണ്ട് മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുത്തി; പാപ്പാന്റെ സാഹസിക പ്രകടനം പുറത്ത്

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആനയുടെ തുമ്പിക്കൈയില്‍ കുഞ്ഞിനെ ഇരുത്തി പാപ്പാന്റെ അപകടകരമായ പ്രകടനം. ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയുടെ അടിയിലൂടെ വലംവെക്കുന്നതിനിടെ കുഞ്ഞ് നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുന്നിലായിരുന്നു ഈ സാഹസം. ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കൈവിട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ പാപ്പാൻ കുഞ്ഞിനെ വാരിയെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വലിയൊരു അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്.

രണ്ട് മാസം മുൻപ് സ്വന്തം പാപ്പാനെ കുത്തിക്കൊന്ന ചരിത്രമുള്ള ആനയാണ് ഹരിപ്പാട് സ്‌കന്ദൻ. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


أحدث أقدم