വീട് മാറി കൂടോത്രം വച്ചു ..സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ട വീട്ടുകാർ പ്രതിയെ കൈയ്യോടെ പൊക്കി !


താമരശ്ശേരിയിൽ കൂടോത്രം ചെയ്ത വസ്തുക്കൾ വീടുമാറി നിക്ഷേപിച്ച ഈങ്ങാപ്പുഴ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലാണ് പിടിയിലായത്. വീടുമാറി സാധനങ്ങൾ നിക്ഷേപിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം പ്രവാസിയായ ഇസ്മയിലിന്റെ വീട്ടുമുറ്റത്താണ് ഇന്ന് വൈകിട്ട് കൂടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. വീടിന്റെ ഗേറ്റ് തുറന്ന് നിരീക്ഷണം നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന വസ്തു ഉപേക്ഷിച്ച് പിടിയിലായ സുനിൽ കടന്നുകളയുകയായിരുന്നു. സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ട വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്ന് സുനിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിലാണ് ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന സാധനമാണെന്നും ഇയാൾ സമ്മതിച്ചത്. കൂടോത്രം ചെയ്ത വസ്തു വീടുമാറി നിക്ഷേപിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇസ്മയിലിന്റെ ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

Previous Post Next Post