ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം, അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ട, രാഹുലിന്റെ അറസ്റ്റിൽ ഷാഫി പറമ്പിൽ


        



മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നടപടി എടുത്തെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലുമായുള്ള തന്റെ സൗഹൃദം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ തടസം ആയിട്ടില്ലെന്നും നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. എല്ലാത്തിനുമുള്ള മറുപടി മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണമെന്നും അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. വടകരയിലെ ഫ്ലാറ്റ് ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത്തരം ആരോപണങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്നായിരുന്നു പ്രതികരണം. ‘എനിക്ക് അവിടെ ഫ്ലാറ്റ് ഉണ്ടോ? ഞാന്‍ എന്തിനാണ് അതില്‍ മറുപടി പറയുന്നത്?’, ഷാഫി പറമ്പില്‍ ചോദിച്ചു.
Previous Post Next Post